ഒറ്റയാൾ പോരാട്ടവുമായി ടിം ഡേവിഡ്: ആർസിബിക്ക് ഭേദപ്പെട്ട സ്കോർ
Friday, April 18, 2025 11:10 PM IST
ബംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഭേദപ്പെട്ട സ്കോർ. 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസാണ് ആർസിബി എടുത്തത്.
അർധ സെഞ്ചുറി നേടിയ ടിം ഡേവിഡിന്റെ മികവിലാണ് ആർസിബി 95 റൺസ് നേടിയത്. 50 റൺസാണ് ടിം ഡേവിഡ് എടുത്തത്. 26 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഡേവിഡിന്റെ ഇന്നിംഗ്സ്.
നായകൻ രജത് പാട്ടീദാർ 23 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. വൻ തകർച്ചയിലേയ്ക്ക് വീണ ആർസിബിയെ ടിം ഡേവിഡ് ആണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ്, മാർക്കോ യാൻസൺ, യുഷ്വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റെടുത്തു.