ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീസ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി​ക​ൾ​ക്കാ​യി പേ​ഴ്സ​ണ​ൽ കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി നി​യ​മ മ​ന്ത്രാ​ല​യം. പാ​റ്റ്ന ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി രാ​കേ​ഷ് കു​മാ​റാ​ണ് പ​രാ​തി​ക്കാ​ര​ൻ.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന് ജാ​മ്യം ന​ൽ​കി​യ​തി​ൽ വ​ഴി​വി​ട്ട ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ന​വം​ബ​റി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തു​ട​ർ​ന​ട​പ​ടി.

2016 മെ​യ് 13-നാ​യി​രു​ന്നു ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് സു​പ്രീം കോ​ട​തി ജ​ഡ്ജി ആ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​തി​നു​മു​മ്പ് ര​ണ്ട് വ​ർ​ഷ​വും ഏ​ഴ് മാ​സ​വും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്നു.
.