ഐപിഎൽ: പഞ്ചാബിന് ടോസ്; ആർസിബിക്ക് ബാറ്റിംഗ്
Friday, April 18, 2025 9:39 PM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴയെ തുടർന്ന് വൈകിയ മത്സരത്തിൽ 14 ഓവർ വീതമായിരിക്കും ഉണ്ടാവുക.
പഞ്ചാബ് രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഗ്ലെൻ മാക്സ്വെല്ലിന് പകരം മാർകസ് സ്റ്റോയ്നിസും പ്രഭ്സിമ്രാൻ സിംഗിന് പകരം ഹർപ്രീത് ബ്രാറും പ്ലേയിംഹ് ഇവണിലെത്തി. ആർസിബി കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
ആർസിബി പ്ലേയിംഗ് ഇലവൺ: ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്ലി, രജത് പാട്ടീദാർ ( നായകൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേഷ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, യഷ് ദയാൽ.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൺ: പ്രിയാൻഷ് ആര്യ, നെഹാൽ വധേര, ശ്രേയസ് അയ്യർ (നായകൻ), ശശാങ്ക് സിംഗ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൺ, ഹർപ്രീത് ബ്രാർ, സേവിയർ ബാർട്ലറ്റ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചഹൽ.