ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയിൽ
Friday, April 18, 2025 8:11 PM IST
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസാണ് മരിച്ചത്.
യുവാവിന്റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചത്.