ചേർത്തലയിൽ വൻ നിരോധിത പുകയില ശേഖരം പിടിച്ചു
Friday, April 18, 2025 7:26 PM IST
ആലപ്പുഴ: ചേർത്തലയിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വാഴക്കുളം സ്വദേശി വല്ലേപ്പള്ളി വീട്ടിൽ അബ്ദുൾ സമദ് (50) അറസ്റ്റിലായി.
ചേർത്തല നൈപുണ്യ കോളജ് ജംഗ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് വൻ തോതിൽ ഇവ പിടിച്ചെടുത്തത്. 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി വസ്തുക്കൾ പിടിച്ചത്. സംസ്ഥാനത്താകെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് സംഘം പരിശോധന നടത്തിവരികയായിരുന്നു.