കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു
Friday, April 18, 2025 3:29 PM IST
കൊല്ലം: ചവറ അരുനെല്ലൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ചവറ സ്വദേശി രഘുകുമാർ ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡ് വശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രഘുകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തിൽ ബസ് യാത്രികർക്കും നിസാര പരിക്കേറ്റു. 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.