തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​ന് കു​റു​കെ ബൈ​ക്ക് വ​ച്ച് ത​ട​സം സൃ​ഷ്ടി​ച്ച് യു​വാ​വ്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​ഴ​നി​ക്കു പോ​കു​ന്ന ബ​സ് ത​ട​ഞ്ഞ​ത്. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബൈ​ക്ക് നീ​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തേ​സ​മ​യം, യു​വാ​വ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ബ​ന്ധു​ക്ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.