വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ എക്സൈസ്; നിയമനടപടിക്ക് താത്പര്യമില്ലെന്ന് കുടുംബം
Friday, April 18, 2025 10:13 AM IST
കൊച്ചി: സിനിമ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അതേസമയം, വിൻസിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.