തൊ​ടു​പു​ഴ: കു​രി​ശ് പൊ​ളി​ച്ചുനീ​ക്കി​യ നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.

രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് 11നു ​കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന ചൊ​ല്ലി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ഇ​ട​വ​ക​യി​ലെ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും.

വ​നം​വ​കു​പ്പ് കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ​തി​നു ശേ​ഷം ഇ​വി​ടെ വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ദി​വ​സ​വും വൈ​കു​ന്നേ​രം ക​രു​ണ​ക്കൊ​ന്ത​യും ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും ചൊ​ല്ലി​വ​രു​ന്നു​ണ്ട്.