ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം; ആർസിബി പഞ്ചാബ് കിംഗ്സിനെ നേരിടും
Friday, April 18, 2025 8:00 AM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ഇരു ടീമുകളും തുടർവിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആർസിബി കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചിരുന്നു. പഞ്ചാബ് കിംഗ്സ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയിരുന്നു.
ഇരു ടീമിനും എട്ട് പോയിന്റാണുള്ളത്. എന്നാൽ റൺശരാശരിയിൽ മുന്നിലുള്ള ആർസിബി മൂന്നാമതും പഞ്ചാബ് നാലാം സ്ഥാനത്തുമാണ് ഉള്ളത്.