കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു
Friday, April 18, 2025 5:16 AM IST
കൊല്ലം: കെഎസ്ആർടിസി ബസിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു. കൊല്ലം ചവറ അരുനെല്ലൂരിലാണ് അപകടമുണ്ടായത്.
ചവറ സ്വദേശി രഘുകുമാർ ആണ് മരിച്ചത്. ബസിലുള്ള യാത്രക്കാർക്ക് നിസാരമായ പരിക്കുകള്‍ ഉണ്ട് .36 യാത്രക്കാരാണ് കെഎസ്ആർടിസി ബസില്‍ ഉണ്ടായിരുന്നത് .