ചേർത്തലയിൽ കഞ്ചാവ് ബീഡിയുമായി സ്വകാര്യബസ് ഡ്രൈവർ പിടിയിൽ
Friday, April 18, 2025 3:13 AM IST
ആലപ്പുഴ: കഞ്ചാവ് ബീഡിയുമായി സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. ആലപ്പുഴ ചേർത്തലയിൽ ആണ് സംഭവം.
മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് പിടിയിലായത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായരുന്നു.
വ്യാഴാഴ്ച ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാൾ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് എട്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.