വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് കള്ള സത്യവാങ്മൂലം നൽകി; സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആശമാർ
Thursday, April 17, 2025 7:06 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സമരംചെയ്യുന്ന ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ള സത്യവാങ് മൂലം നൽകിയെന്നാണ് ആശ വർക്കർമാർ ആരോപിക്കുന്നത്.
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു.
സർക്കാർ ഹൈക്കോടതിയെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചു. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശ വർക്കർമാർ കുറ്റപ്പെടുത്തുന്നു.
അതേസമയം ആശ വർക്കർമാർ നടത്തുന്ന സമരെ 69-ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 29-ാം ദിവസത്തിലേക്കും കടന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരേ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശമാരുടെ നിലപാട്.