തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Thursday, April 17, 2025 12:26 PM IST
പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘഷത്തിൽ ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബിജെപിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പോലീസ് പറയുന്നത്.
പോലീസ് മധ്യസ്ഥ പണിയെടുക്കേണ്ടന്നും കൂടുതല്‍ പ്രശ്നം ഇല്ലാതിരിക്കാന്‍ നിയമം പരിപാലിക്കുകയല്ലേ വേണ്ടതെന്നും രാഹുല്‍ ചോദിച്ചു. തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. ഈ പദ്ധതിയോട് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. പേര് മാറ്റാനുള്ള പണി കോണ്‍ഗ്രസിന് അറിയാം.
ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവര്‍ക്കൊപ്പമാണോ ചര്‍ച്ചയ്ക്ക് ഇരിക്കണ്ടത്. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തില്‍ പോലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.