തെരുവുനായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരിക്ക്
Thursday, April 17, 2025 12:00 PM IST
കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ പരിക്കേറ്റ പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് കുട്ടിയെ ആക്രമിച്ചത്. തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.