കോഴിക്കോട്ട് ലഹരിയുമായി യുവതി പിടിയിൽ
Thursday, April 17, 2025 10:50 AM IST
കോഴിക്കോട്: ജില്ലയിൽനിന്നും ലഹരിയുമായി യുവതി പിടിയിൽ. 4.5 കിലോ കഞ്ചാവുമായാണ് യുവതി പിടിയിലായത്.
വെസ്റ്റ്ഹിൽ സ്വദേശി കമറുനീസ ആണ് പിടിയിലായത്. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്.