ഐപിഎല്ലിൽ ഇന്ന് സൂപ്പർപോരാട്ടം; മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും
Thursday, April 17, 2025 8:10 AM IST
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30 മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് ടീമും വിജയം തുടരാം എന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചിരുന്നു. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ സൺറൈസേഴ്സ് മികച്ച വിജയം നേടിയിരുന്നു.
നാല് പോയിന്റാണ് രണ്ട് ടീമിനും ഉള്ളത്. റൺശരാശരിയിൽ മുന്നിലുള്ള മുംബൈ ഏഴാമതും ഹൈദരാബാദ് ഒന്പതാം സ്ഥാനത്തുമാണ്.