യുവേഫ ചാന്പ്യൻസ് ലീഗ്: ഇന്റർ മിലാൻ സെമിയിൽ
Thursday, April 17, 2025 7:34 AM IST
മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ സെമിയിലെത്തി. രണ്ട് പാദങ്ങളിലായി നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ 4-3 ന് തോൽപ്പിച്ചാണ് ഇന്റർ മിലാൻ സെമിയിലെത്തിയത്.
ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ലൗതാരോ മാർട്ടിനസും ബെഞ്ചമിൻ പവാർഡുമാണ് ഇന്ററിനായി ഗോളുകൾ നേടിയത്. ഹാരി കെയ്നും എറിക് ഡയറും ബയേണിനായി പന്തിനെ ഗോൾവര കടത്തി.
ആദ്യ പാദത്തിൽ ഇന്റർ മിലാൻ 2-1ന് വിജയിച്ചിരുന്നു. സെമിയിൽ എഫ്സി ബാഴ്സലോണയാണ് ഇന്ററിന്റെ എതിരാളികൾ.