രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
Thursday, April 17, 2025 2:25 AM IST
ജയ്പുർ: രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിൽ ഏഴു വയസുകാരനെ കടുവ കൊന്നു. മുത്തശിയും അമ്മാവനും നോക്കിനിൽക്കെയാണ് കാർത്തിക് സുമൻ എന്ന കുട്ടിയെ കടുവ പിടിച്ചത്.
ദേശിയോദ്യോനത്തിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. കടുവ കുറ്റിക്കാട്ടിൽ നിന്ന് ചാടി കുട്ടിയുടെ കഴുത്തിൽ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സുമന്റെ കുടുംബത്തിന് കൈമാറി.