വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്കുള്ള 300 രൂപ സഹായം വിതരണംചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു
Wednesday, April 16, 2025 10:55 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായം വിതരണംചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.
സഹായം ലഭിക്കുന്നതിനായി ഉപജീവനമാർഗം ഇല്ലെന്ന് ദുരന്തബാധിതർ സത്യവാങ്മൂലം നൽകണം. ഈ മാസം 19 മുതൽ സത്യവാങ്മൂലം നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
1000 രൂപയുടെ കൂപ്പൺ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കിയെന്നും അറിയിപ്പിൽ പറയുന്നു.