ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്-​ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ന് 189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു.

അ​ഭി​ഷേ​ക് പോ​ർ​ളെയു​ടെ​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും നാ​യ​ക​ൻ അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ എ​ത്തി​ച്ച​ത്. 37 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 49 റ​ൺ​സ് എ​ടു​ത്ത അ​ഭി​ഷേ​ക് പോ​ർ​ളെ​യാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ.

കെ.​എ​ൽ. രാ​ഹു​ൽ 32 പ​ന്തി​ൽ ര​ണ്ട് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 38 റ​ൺ​സ് എ​ടു​ത്തു. ക്യാ​പ്റ്റ​ൻ അ​ക്സ​ർ പ​ട്ടേ​ൽ 14 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പെ​ടെ 34 റ​ൺ​സും ട്രി​റ്റ്സ് സ്റ്റ​ബ്സ് 18 പ​ന്തി​ൽ​നി​ന്ന് 34 റ​ൺ​സും എ​ടു​ത്ത് തി​ള​ങ്ങി.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി ജോ​ഫ്ര ആ​ർ​ച്ച​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. മ​ഹേ​ഷ് തീ​ക്ഷ​ണ, വാ​നി​ൻ​ഡു ഹ​സ​രം​ഗെ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.