മ​ല​പ്പു​റം: മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്ക് നേ​രെ ക​ത്തി​വീ​ശി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ൽ ആ​ണ് സം​ഭ​വം.

മാ​നി​പ്പാ​ട​ത്ത് താ​മ​സി​ക്കു​ന്ന റാ​ഫി എ​ന്ന ആ​ളാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ ക​ത്തി​യു​മാ​യി വ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റഡി​യി​ലെ​ടു​ത്ത​ത്.