രാഷ്ട്രപതിക്ക് മുകളിൽ കോടതി വന്നാലുള്ള അപകടം ചർച്ച ചെയ്യണം: പി.എസ്. ശ്രീധരൻപിള്ള
Wednesday, April 16, 2025 6:24 PM IST
കോഴിക്കോട്: രാഷ്ട്രപതിക്ക് മുകളിൽ കോടതി വന്നാലുള്ള അപകടം ചർച്ച ചെയ്യണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി ഏർപ്പെടുത്തിയ കോടതി വിധിക്കെതിരേയാണ് ശ്രീധരൻപിള്ള രംഗത്തെത്തിയത്.
ഇന്ത്യൻ അടിവേരുകൾക്ക് ദോഷം സംഭവിക്കുന്നതാണ് സുപ്രീംകോടതി വിധി. അസംബ്ലികൾ പാസാക്കിയാൽ അംഗീകരിക്കണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അസംബ്ലി ഒന്നിച്ച് നിന്ന് പ്രത്യേക അധികാരം വേണം എന്ന് ആവശ്യപ്പെട്ടാൽ സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്മണ രേഖകൾ ലംഘിക്കാതെയാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്. നിശബ്ദത പാലിക്കാൻ രാഷ്ട്രപതിക്ക് അവകാശമുണ്ട്. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ലോ പാർലമെന്റ് പാസാക്കിയെന്നും എന്നാൽ സെയിൽ സിംഗ് മൗനം പാലിക്കുകയായിരുന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു.