തന്റെ പ്രവർത്തനത്തെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്: കെ.കെ. രാഗേഷ്
Wednesday, April 16, 2025 4:49 PM IST
കണ്ണൂർ: ദിവ്യ എസ്. അയ്യർ തന്നെ കുറിച്ച് നല്ല വാക്ക് പറഞ്ഞിനാണ് ഇപ്പോൾ അധിക്ഷേപത്തിന് വിധേയമായിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രഫഷണലായിട്ടാണ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിർവഹിച്ച് കൊണ്ടിരുന്നതെന്നും രാഗേഷ് പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഓഫീസുകളുമായും സർക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചർച്ചകൾ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തർക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആ ധാരണയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവത്തനത്തെ കുറിച്ച് നല്ല വാക്ക് പറഞ്ഞപ്പോൾ അത് മറ്റുള്ളവരെ ഇത്രയധികം പ്രകോപിപ്പിച്ചത് തനിക്ക് അത്ഭുതം ആയിപ്പോയെന്നും രാഗേഷ് പറഞ്ഞു.