ജസ്റ്റീസ് ബി.ആര്. ഗവായി അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
Wednesday, April 16, 2025 4:09 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശിപാര്‍ശ ചെയ്തു. മേയ് 14ന് ബി.ആര് ഗവായ് സത്യപ്രതിജ്ഞ ചെയ്യും. മേയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.
1985ലാണ് ഗവായി അഭിഭാഷക ജീവിതം ആരംഭിച്ചത്. 2003-ല്‍ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റീസ് ബി.ആർ. ഗവായി 2005 നവംബർ 12-ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. അടുത്ത നവംബറിലാണ് ഗവായി വിരമിക്കുന്നത്.
സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു ജസ്റ്റീസ് ബി.ആർ. ഗവായി.