പിഎം ശ്രീ: കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്നു സിപിഐ മുഖപത്രം
Wednesday, April 16, 2025 2:13 PM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും സർക്കാരും വഴങ്ങരുതെന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട അവകാശങ്ങൾ നേടിയെടുക്കണമെന്നും സിപിഎം മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു.
പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷാ അഭിയാന് പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ചേരാനുള്ള തിടുക്കത്തെ മുഖപ്രസംഗം എതിർക്കുകയാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്വികാസത്തെയും വളര്‍ച്ചയെയും തടയാന്‍ മാത്രമേ മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് കഴിയൂ.
അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം ഉറപ്പുനല്‍കുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു.