കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യപ്രതി അലുവ അതുൽ പിടിയിൽ
Wednesday, April 16, 2025 1:05 PM IST
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പിടിയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് ഇയാൾ രക്ഷപെട്ടത്. അന്ന് ഇയാൾക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. കാറിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പ്രതി രക്ഷപെടുകയായിരുന്നു. അതിന് ശേഷം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ ആറംഗ സംഘം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അലുവ അതുൽ.
ഇയാൾ പിടിയിലായതോടെ കേസിലെ ആറ് പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ക്വട്ടേഷന്‍ നൽകിയെന്ന് പൊലീസ് കണ്ടെത്തിയ പങ്കജ് മേനോനും നേരത്തേ പിടിയിലായിരുന്നു.