തൃശൂരും പാലക്കാടും ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Wednesday, April 16, 2025 12:35 PM IST
പാലക്കാട്: തൃശൂർ, പാലക്കാട് ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശൂർ അയ്യന്തോളിലെ ആർഡിഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്.
പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്.
റാണ തഹാവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ഉള്ളത്.
ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.