പിണറായിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ: കെ.മുരളീധരൻ
Wednesday, April 16, 2025 12:09 PM IST
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ട സംഭവത്തിൽ ദിവ്യ എസ്. അയ്യർക്കെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യയെന്ന് മുരളീധരൻ വിമർശിച്ചു.
പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ. അതിന് അത്രവില മാത്രമാണ് തങ്ങള്‍ കല്‍പ്പിക്കുന്നത്. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും.
പിണറായി വിജയന് ഇഷ്ടപ്പെട്ടവരെ ഏത് കോടതി തെറ്റുകാരൻ എന്ന് വിളിച്ചാലും അംഗീകരിക്കില്ല. അവരെ ഏത് വൃത്തികെട്ട മാർഗത്തിലൂടെയും സംരക്ഷിക്കും. അതാണ് കെ.എം. എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതെന്നും മുരളീധരൻ പറഞ്ഞു.