സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു
Wednesday, April 16, 2025 11:43 AM IST
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റയിസ് (32) മരിച്ചു. റയിസിന്റെ ഭാര്യ നിദ സഫർ പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റിയാദിലെ വഹ്ജ് തുവൈഖ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ ഐടി ടെക്നീഷ്യനാണ് റയിസ്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
റയിസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. റയിസ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.