രാ​ജ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഈ​സ്റ്റ് ബ​സ്ത​ർ ഡി​വി​ഷ​നി​ലെ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ഹ​ൽ​ദാ​ർ, ഏ​രി​യ ക​മ്മി​റ്റി​യം​ഗം രാ​മേ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​രു​വ​ർ​ക്കു​മാ​യി സ​ർ​ക്കാ​ർ 13 ല​ക്ഷം രൂ​പ​യു​ടെ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രി​ൽ​നി​ന്നും എ​കെ 47 തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഛത്തീ​സ്ഗ​ഡ് പോ​ലീ​സി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യ ഡി​സ്ട്രി​ക്ട് റി​സ​ർ​വ് ഗാ​ർ​ഡ്, ബ​സ്ത​ർ ഫൈ​റ്റേ​ഴ്സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.