തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ട്ട ശേ​ഷം ക​ല്ലു​കൊ​ണ്ട്‌ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​ടൂ​ർ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷാ​ജു ചാ​ക്കോ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​ന​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​തോ​ടെ അ​നി​ൽ​കു​മാ​റി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി ത​ന്നെ​യാ​ണ് ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.