നവോത്ഥാന നായകർക്കൊപ്പം ഹെഡ്ഗേവറും; കൊല്ലം പൂരം വിവാദത്തിൽ
Wednesday, April 16, 2025 7:59 AM IST
കൊല്ലം: പൂരത്തിനിടെ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിൽ വിവാദം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് നവോത്ഥാന നായകന്മാർക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്.
ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും സ്ഥാനം പിടിച്ചത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി.