ഗോവയിൽ വൻ ലഹരിവേട്ട; 43 കോടി രൂപയുടെ കൊക്കെയ്നുമായി ദമ്പതികൾ ഉൾപ്പടെ അറസ്റ്റിൽ
Wednesday, April 16, 2025 7:16 AM IST
ഗോവ: നാല് കിലോയിലധികം കൊക്കെയ്ൻ പിടികൂടി. ദക്ഷിണ ഗോവയിലെ ചികാലിം ഗ്രാമത്തിലാണ് ഏകദേശം 43 കോടിയിലധികം രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെയും മറ്റൊരാളെയും പോലീസ് പിടികൂടി. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.
മയക്കുമരുന്നിന്റെ ഉറവിടം എവിടെനിന്നാണെന്ന് അറിയാൻ ഇവരെ ചോദ്യംചെയ്യുന്നുണ്ടെന്നും പിടിയിലായ യുവതി അടുത്തിടെ തായ്ലൻഡ് സന്ദർശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
പിടിയിലായ യുവതിക്കും ഭർത്താവിനും ക്രമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരും ജയിൽശിക്ഷ അനുഭവിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.