വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
Wednesday, April 16, 2025 6:27 AM IST
ആലപ്പുഴ: മെഡിക്കൽ കോളജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലാണ് സംഭവം.
പുന്നപ്ര സ്വദേശി തസ്നിയാണ് (44) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇവരെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം രക്ത സമ്മർദം കൂടിയതിനാൽ ഇവരെ സ്കാനിംഗിന് വിധേയയാക്കി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
രണ്ട് വർഷമായി ഇവർ ഡയാലിസിസിന് വിധേയയായിരുന്നു.