ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; യുവാവ് മരിച്ചു
Wednesday, April 16, 2025 2:54 AM IST
പത്തനംതിട്ട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പന്തളം സ്വദേശി സൂരജ് എസ് (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.
വിസിറ്റിംഗ് വീസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.