വാക്കുതർക്കം; കാമുകിയെ വെടിവച്ച് കൊന്ന് യുവാവ്
Wednesday, April 16, 2025 1:24 AM IST
ന്യൂഡൽഹി: വാക്കുതർക്കത്തിന് പിന്നാലെ യുവാവ് കാമുകിയെ വെടിവച്ചുകൊന്നു. ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം.ഇവരുടെ തലയുടെ ഇടതുവശത്തും പുറകിലുമാണ് വെടിയേറ്റത്.
സൈറയ്ക്ക് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. അടുത്തിടെയാണ് സൈറയുടെ അമ്മ മരിച്ചത്. സഹോദരിമാരിൽ ഒരാളായ സയ്യേദ (41) യ്ക്കും ഭർത്താവിനുമൊപ്പമാണ് സൈറ താമസിച്ചുവന്നിരുന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ റിസ്വാനെ പിടികൂടാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.