ബിജു പട്നായിക്കിന്റെ പ്രതിമയ്ക്ക് തീവച്ചു; ഒരാൾ അറസ്റ്റിൽ
Wednesday, April 16, 2025 12:39 AM IST
ഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ പ്രതിമയ്ക്ക് തീവച്ചു. ബൊലാംഗീർ ജില്ലയിലെ പട്നഗഢ് പട്ടണത്തിലാണ് സംഭവം.
സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ബിജെഡി, സിപിഐ, മറ്റ് ഇടതുപക്ഷ പാർട്ടികളും രംഗത്തെത്തി. ഇത് ഏതെങ്കിലും തരത്തിലുള്ള മാനസികരോഗം ബാധിച്ച താഴ്ന്ന നിലയിലുള്ള ഒരാളുടെ പ്രവൃത്തിയായിരിക്കാമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 5 ന് ബിജു പട്നായിക്കിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സർക്കാർ സംസ്ഥാനതല പരിപാടി സംഘടിപ്പിച്ചതായും മാജി പ്രസ്താവനയിൽ പരാമർശിച്ചു.