ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
Tuesday, April 15, 2025 8:59 PM IST
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോട്ടയം വൈക്കം സ്വദേശി ജോയി മാത്യു (47) ആണ് മരിച്ചത്. 13 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ജോയി ഇവന്റ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നോടെ ദുഖാൻ ഹൈവേയിലാണ് അപകടമുണ്ടായത്. ജോയി സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ശ്രീദേവിയാണ് ജോയിയുടെ ഭാര്യ.