കരുനാഗപ്പള്ളിയിൽ കൂട്ട ആത്മഹത്യ; അമ്മയ്ക്കു പിന്നാലെ മക്കളും മരണത്തിന് കീഴടങ്ങി
Tuesday, April 15, 2025 8:35 PM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മ തീ കൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പെൺമക്കളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കുണ്ടായ ദാരുണ സംഭവത്തിൽ ആത്മിക (ആറ്) അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ അമ്മ താര ചൊവ്വാഴ്ച വൈകുന്നേരം മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കളും മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തുള്ള താരയുടെ ഭർത്താവ് ഇന്ന് രാത്രി നാട്ടിലെത്താനിരിക്കെയാണ് കൂട്ട ആത്മഹത്യ. താരയും മക്കളും ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഫോൺ: 1056 )