ഐപിഎൽ; കോല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ബാറ്റിംഗ്
Tuesday, April 15, 2025 7:53 PM IST
ചണ്ഡിഗഡ്: ഐപിഎല്ലിൽ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റവുമായിട്ടാണ് കോല്‍ക്കത്ത ഇറങ്ങുന്നത്. മൊയീന്‍ അലിക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. ആറു കളികളിൽ നിന്ന് മൂന്നു വിജയവുമായി കോൽക്കത്ത അഞ്ചാം സ്ഥാനത്തുണ്ട്.
ടീം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, ആന്റിച്ച് നോര്‍ജെ, വരുണ്‍ ചക്രവര്‍ത്തി.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിംഗ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കോ ജാന്സെന്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍