മക്കളെ തീ കൊളുത്തിശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു
Tuesday, April 15, 2025 7:31 PM IST
കൊല്ലം: മക്കളെ തീകൊളുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കുണ്ടായ ദാരുണ സംഭവത്തിൽ പുത്തൻ കണ്ടത്തിൽ താര (35) ആണ് മരിച്ചത്.
ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മക്കൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ചൊവ്വാഴ്ച വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് സംഭവം.