ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
Tuesday, April 15, 2025 7:17 PM IST
തിരുവനന്തപുരം: ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ന് ദളവാപുരം - ചെറുന്നിയൂര്‍ റോഡില്‍ സര്‍വീസ് സ്റ്റേഷന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ വര്‍ക്കല തോക്കാട് പ്രാലേയഗിരി ശ്യാം നിവാസില്‍ അഭിനന്ദ്(21) ആണ് മരിച്ചത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വര്‍ക്കല മൈതാനം വാഴവിള വീട്ടില്‍ ഹസനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിനന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.