പുതുപ്പള്ളി നിയോജകമണ്ഡത്തോട് അവഗണന; ചാണ്ടി ഉമ്മൻ ഉപവാസ സമരം നടത്തി
Tuesday, April 15, 2025 5:22 PM IST
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സർക്കാർ അവഗണന കാണിക്കുകയാണെന്ന് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.
പാമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ എട്ടിന് തുടങ്ങിയ ഉപവാസ സമരം വൈകുന്നേരം അഞ്ചിന് സമാപിച്ചു. ഭരണ സംവിധാനത്തിൽ അന്ധമായ രാഷ്ട്രീയ പക്ഷാപാതിത്വമാണ് സർക്കാർ പുലർത്തുന്നതെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
രാഷ്ട്രീയ വിരോധം വച്ച് പുലർത്തുന്ന സംസ്ഥാന സർക്കാർ നാടിനെയും ഒപ്പം ജനങ്ങളെയും പൂർണമായും അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു.