കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വ​ള​ര്‍​ത്തി​യ 21 ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ പി​ടി​കൂ​ടി. അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍റെ മു​റി​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് ചെടികൾ കണ്ടെത്തിയത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ചെ​ടി​ക​ൾ​ക്ക് പു​റ​മേ അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും, ആം​പ്യൂ​ളും പി​ടി​കൂ​ടി. ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ല്‍ എ​സി അ​ട​ക്കം ഉപയോഗിച്ചാണ് ഇയാൾ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്.