കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അടിയിൽ കുടുങ്ങിയ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Tuesday, April 15, 2025 12:02 PM IST
തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. കിരിത്തോട് തേക്കുമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനീറ്റ(14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്ക് പരിക്കേറ്റു.
രാവിലെ പതിനൊന്നോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
ബസിൽനിന്നു തെറിച്ചുവീണ അനീറ്റ അടിയിൽപെടുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷം പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.