കേരളത്തില്‍ ഫോറസ്റ്റ് രാജ്, വനംവകുപ്പ് ജീവനക്കാര്‍ ഭീകരജീവികളായി മാറി: മാര്‍ ജോര്‍ജ് മഠത്തില്‍ക്കണ്ടത്തില്‍
Tuesday, April 15, 2025 10:37 AM IST
കോതമംഗലം: വനംവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍ക്കണ്ടത്തില്‍. കേരളത്തില്‍ ഫോറസ്റ്റ് രാജാണ്. വന്യമൃഗങ്ങളേക്കാള്‍ ഭീകരജീവികളായി വനംവകുപ്പ് ജീവനക്കാര്‍ മാറിയെന്ന് ബിഷപ് പറഞ്ഞു.
ഇത്രമാത്രം അധികാര ദുര്‍വിനിയോഗം നടത്തുന്ന മറ്റൊരു വിഭാഗം സംസ്ഥാനത്തില്ല. വനംവകുപ്പിന് എന്തും ചെയ്യാമെന്ന നിലയാണ്.
പണ്ട് വന്യമൃഗങ്ങളെ മാത്രം ഭയപ്പെട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ ഭീകരജീവികളായാണ് വനംവകുപ്പ് ജീവനക്കാര്‍ വന്നിരിക്കുന്നത്. വനംവകുപ്പിനെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.