മസ്ജിദിൽ അലങ്കാരപ്പണിക്കിടെ അപകടം; യുവാവ് ഷോക്കേറ്റ് മരിച്ചു
Tuesday, April 15, 2025 9:56 AM IST
ആലപ്പുഴ: മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്.
പഴയങ്ങാടി ജുമാ മസ്ജിദിലാണ് സംഭവം. സൗണ്ട് എൻജിനീയറായിരുന്നു അമീൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.