മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവം; പ്രതി പിടിയിൽ
Tuesday, April 15, 2025 5:26 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി അഭിഷേക് ഷെട്ടി(25)യാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗുളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരുവിലെ ഒരു സ്കൂള്‍ ബസ് ഡ്രൈവറാണ് അഭിഷേക് ഷെട്ടി. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.