വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
Tuesday, April 15, 2025 4:41 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.
തിരുപ്പതി എന്ന വ്യക്തിക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തശിയും ഏഴ് മാസം ഗർഭിണിയായ ഭാര്യയും മരിച്ചത്.
സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.